Friday, June 1, 2018

കൃഷ്ണപ്പരുന്ത് Brahminy kite (Haliastur indus)

കൃഷ്ണപ്പരുന്ത് Brahminy kite (Haliastur indus)

ഗാംഭീര്യവും സൗന്ദര്യവും ഒരുമിക്കുന്ന ഒരു ഇരപിടിയൻ പക്ഷി. നമ്മുടെ നാട്ടിൽ സർവ്വസാധാരണമാണ്. പണ്ട് ആളുകൾ ഇണക്കി വളർത്തിയിരുന്നു. മീനുകളാണ് ഇഷ്ടഭക്ഷണം. തവള, ഞണ്ട്, ചെറിയ പാമ്പുകൾ തുടങ്ങിയവയെയും ഭക്ഷണമാക്കാറുണ്ട്. കാലുകൾ ഉപയോഗിച്ച് ഇരയെ റാഞ്ചുന്നതാണ് ഇവയുടെ രീതി.വളരെ അതിജീവന ശേഷിയുള്ള പക്ഷിയാണ്‌. പശ്ചാത്തലത്തിൽ കാണുന്ന മഞ്ഞപ്പൂക്കൾ Golden bladderwort (Utricularia aurea) എന്ന ജലസസ്യത്തിന്റേതാണ്.

കൃഷ്ണപ്പരുന്ത്  Brahminy kite (Haliastur indus)

കൃഷ്ണപ്പരുന്ത്  Brahminy kite (Haliastur indus)



Friday, April 27, 2018

Green Bee Eater (നാട്ടുവേലിത്തത്ത)

Green Bee Eaters (നാട്ടുവേലിത്തത്തകൾ)
വേലിത്തത്തകളിലെ കുഞ്ഞന്മാരാണ് നാട്ടുവേലിത്തത്തകൾ. വേലിത്തത്തകൾ കാണാൻ ചന്തമുള്ളവയും വിദഗ്ധരായ ഇരപിടിയന്മാരുമാണ്. ശലഭങ്ങൾ, തുമ്പികൾ തുടങ്ങി അന്തരീക്ഷത്തിൽ പറക്കുന്ന ചെറു ഷഡ്പദങ്ങളാണ് ഇവയുടെ ഭക്ഷണം. പറക്കുന്ന ഇരകളെ കണ്ടെത്തി അന്തരീക്ഷത്തിൽ അതിവേഗത്തിൽ ഊളിയിട്ടു പിടിക്കുന്നതാണ് ഇവയുടെ രീതി. പെട്ടെന്ന് ദിശമാറാനും വെട്ടിത്തിരിയാനുമുള്ള ഇവയുടെ പാടവം അപാരമാണ്. അല്പം വലിയ ഇരയാണെങ്കിൽ ഇരിക്കുന്ന മരക്കൊമ്പിലോ കമ്പിയിലോ അടിച്ചു കൊന്നതിനുശേഷമാണ് ഭക്ഷിക്കുക. പ്രജനനകാലത്തു ഇവ കൂടുതൽ ചന്തമുള്ള വർണ്ണത്തിലും തിളക്കമുള്ള തൂവലോടുകൂടിയും കാണപ്പെടുന്നു. മൺത്തിട്ടകളിൽ മാളങ്ങളുണ്ടാക്കിയാണ് മുട്ടയിടുന്നത്. ഈ സമയം മുതൽ കുഞ്ഞുങ്ങൾ പ്രായമായി പുറത്തുകടക്കുംവരെ ഇവക്കു പാമ്പുകൾ, ഉടുമ്പുകൾ മുതലായവയുടെ ആക്രമണങ്ങളെ നേരിടേണ്ടി വരാറുണ്ട്. കുഞ്ഞുങ്ങൾക്കു തിളക്കം കുറഞ്ഞ പച്ച നിറമായിരിക്കും. വാലിന്റെ കൂർത്ത അഗ്രം ഉണ്ടായിരിക്കുകയുമില്ല.

Green Bee Eaters (നാട്ടുവേലിത്തത്തകൾ)

Green Bee Eaters (നാട്ടുവേലിത്തത്തകൾ)